Latest NewsFood & Cookery

കോവയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ് !

കേരളത്തിൽ സുലഭമായി ലഭിക്കുന്ന നാടന്‍ പച്ചക്കറിയാണ് കോവക്ക. ആരോഗ്യത്തിന് ഏറെ ഗുണകരമണിത്. ശരീരത്തില്‍ ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് കോവയ്ക്ക. അവ എന്തെല്ലാമാണെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം, സംരക്ഷിക്കുന്നതിനും കോവക്ക ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും. പച്ചക്കും തോരനായും, കറിവച്ചുമെല്ലാം കോവക്ക നമ്മള്‍ കഴിക്കാറുണ്ട്. ഏതുതരത്തില്‍ കഴിക്കുന്നതും ശരീരത്തിന് ഗുണകരം തന്നെ.

പ്രമേഹ രോഗികള്‍ക്കാണ് കോവക്ക ഏറെ ഗുണം ചെയ്യുക. ശരീരത്തില്‍ ഇന്‍സുലിന് സമാനമായി കോവക്ക പ്രവര്‍ത്തിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ രീതിയില്‍ നിലനിര്‍ത്താന്‍ കോവക്ക കഴിക്കുന്നതിലൂടെ സാധിക്കും. കോവക്കയില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട് ഇതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

shortlink

Post Your Comments


Back to top button