KeralaLatest NewsIndia

ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം : പ്രതി അറസ്റ്റിൽ

ഈ മാസം എട്ടിനാണു കക്കാടംപൊയിലിലെ കൃഷിസ്ഥലത്ത്, ഷോക്കേറ്റ് മരിച്ചനിലയില്‍ രാധികയെ കണ്ടെത്തിയത്.

കോഴിക്കോട്: കക്കാടംപൊയിലില്‍ ആദിവാസി യുവതി രാധിക ഷോക്കേറ്റ് മരിച്ച സംഭവം, കൊലപാതകമെന്ന് തെളിഞ്ഞു. രാധികയെ ക്രൂരമായി കൊലപ്പെടുത്തിയ കൂമ്പാറ സ്വദേശി ഷരീഫിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. പണം വായ്പ നൽകിയത് തിരിച്ചു ചോദിച്ചപ്പോഴുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ മാസം എട്ടിനാണു കക്കാടംപൊയിലിലെ കൃഷിസ്ഥലത്ത്, ഷോക്കേറ്റ് മരിച്ചനിലയില്‍ രാധികയെ കണ്ടെത്തിയത്.

പോസ്റ്റ് മോര്‍ട്ടത്തില്‍ രാധികയുടെ കൈ വിരലില്‍ വയര്‍ ചുറ്റിയതിന്റെ പാടുകള്‍ കണ്ടെത്തിയത് സംശയമുണര്‍ത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാധികയ്ക്കൊപ്പം 8 വര്‍ഷമായി വാഴ കൃഷി നടത്തി വന്ന ഷെരീഫാണ് കൊലപാതകം നടത്തിയതെന്ന്‌ മനസ്സിലായത്. പലപ്പോഴായി ഷെരീഫ് രാധികയിൽ നിന്ന് വാങ്ങിയ ഒരു ലക്ഷം രൂപ മടക്കി ചോദിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്ന് താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജ് പറഞ്ഞു.

കൂടാതെ വാഴകൃഷിക്കായി ഇവര്‍ വൈദ്യുത മോഷണം നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button