Latest NewsGulf

യുഎഇയില്‍ 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി

ദുബായ് : യുഎഇയില്‍ 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി. ഡിസംബര്‍ 31 ന് ഇതിന്റെ കാലാവധി അവസാനിച്ചുവെന്ന് ബന്ധപ്പെട്ട അധികാരികള്‍ വ്യക്തമാക്കി. പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചതോടെയാണ് നിയമലംഘകര്‍ക്ക് മാത്രം പ്രത്യേകമായ അനുവദിച്ച താത്ക്കാലിക വിസ നിര്‍ത്തലാക്കിയത്.

പൊതുമാപ്പ് തുടങ്ങിയ 2018 ഓഗസ്റ്റ് ഒന്നിനു മുമ്പുള്ള നിയമലംഘകര്‍ക്ക് മാത്രമാണ് രേഖകള്‍ കൃത്യമാക്കിയശേഷം താത്കാലിക വിസ നല്‍കിയിരുന്നത്. ഡിസംബര്‍ 31 നു പൊതുമാപ്പ് പദ്ധതി അവസാനിച്ചതോടുകൂടി താല്‍ക്കാലിക വിസ സ്‌കീം നിര്‍ത്തലാക്കിയിരിക്കുകയാണ്. പുതിയ വിസ സ്‌കീം ഇതുവരെ അവതരിക്കപ്പെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button