Latest NewsKeralaIndia

വീണ്ടും കൊലവിളി പ്രസംഗവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

'സി.പി.എ ഓഫീസ് ആക്രമിച്ചാല്‍ കണക്കുതീര്‍ത്ത് കൊടുത്ത് വിട്ടേക്ക്. '

മലപ്പുറം: അക്രമത്തിന് ആഹ്വാനം ചെയ്തുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വീണ്ടും വിവാദത്തിലേക്ക് . സി.പി.എം ഓഫീസ് ആക്രമിച്ചാല്‍ കണക്ക് തീര്‍ത്ത് കൊടുത്തുവിടണമെന്ന് ആഹ്വാനം ചെയ്യുന്ന കോടിയേരിയുടെ പ്രസംഗമാണ് വിവാദമായത്. മലപ്പുറത്ത് സി.പി.എം പ്രതിരോധ സംഗമത്തിലായിരുന്നു കോടിയേരിയുടെ പ്രസംഗം.

‘സി.പി.എ ഓഫീസ് ആക്രമിച്ചാല്‍ കണക്കുതീര്‍ത്ത് കൊടുത്ത് വിട്ടേക്ക്. അപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ട,​ എതിരാളികളുടെ ഓഫീസ് അങ്ങോട്ട് ചെന്ന് ആക്രമിക്കരുത്. കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ ആട്ടി ഓടിക്കുന്ന പോലെയാകണമെന്നും’ കോടിയേരി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.

നേരത്തെ വരമ്പത്തു കൂലി എന്ന പ്രസംഗത്തിന് ശേഷം കേരളത്തിൽ അങ്ങോളമിങ്ങോളം സിപിഎം ബിജെപി സംഘർഷം നടന്നിരുന്നു. ശബരിമലയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ബിജെപി സിപിഎം സംഘർഷം നിലനിൽക്കുന്നതിനിടെയാണ് കോടിയേരിയുടെ പ്രസംഗം.

Tags

Related Articles

Post Your Comments


Back to top button
Close
Close