Jobs & VacanciesLatest NewsEducation & Career

ലൈഫ് മിഷനിൽ കരാർ നിയമനം

ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്. ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ആപ്ലിക്കേഷൻ ഡവലപ്‌മെന്റിലും ഡാറ്റാ ബെയ്‌സ് ഡവലപ്‌മെന്റിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 30,000 രൂപ. ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ ജനുവരി 17 ന് വൈകിട്ട് അഞ്ചിനകം [email protected]– ൽ സമർപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button