Latest NewsUAENewsInternational

അബുദാബിയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊന്നു

അബുദാബി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതിന് യുവാവ് അറസ്റ്റിലായി. അബുദാബിയിലെ കുറ്റാന്വേഷണ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാവ് ഭാര്യയുടെ മരണം ഉറപ്പാക്കും വരെ നിരവധി തവണ കുത്തിയതാണ് റിപ്പോര്‍ട്ട്. കേസിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പബ്ലിക് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തി.

ചൊവ്വാഴ്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അബുദാബി പോലീസ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ദമ്പതികള്‍ പരസ്പരം ക്ഷമിക്കുകയും അവരുടെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൗണ്‍സലിംഗ് സെന്ററുകളുടെ സഹായത്തോടെ കുടുംബപ്രശ്‌നങ്ങളും വഴക്കുകളും പരിഹരിക്കാവുന്നതാണെന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button