Latest NewsUAE

ദുബായിൽ എട്ടുവയസുകാരിയെ സ്കൂള്‍ ബസില്‍ വെച്ച് പീഡിപ്പിച്ചു

ദുബായ്: ദുബായിൽ എട്ടുവയസുകാരിയെ സ്കൂള്‍ ബസില്‍ വെച്ച് ഡ്രൈവര്‍ പീഡനത്തിനിരയാക്കി. 33 കാരനായ പാകിസ്ഥാന്‍ പൗരനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്.വാഹനത്തില്‍ വെച്ച് ഡ്രൈവര്‍ കുട്ടിയെ ആലിംഗനം കവിളിലും തലയിലും ചുംബിക്കുകയും ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

പീഡനവിവരം കുട്ടി വീട്ടില്‍ അമ്മയോട് പറയുകയായിരുന്നു. ഇതനുസരിച്ച് ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.ബസിലേക്ക് കുട്ടികള്‍ കയറുന്നതിന് മുന്‍പ് അല്‍പസമയം ഇയാള്‍ സിസിടിവി ക്യാമറ കൈകൊണ്ട് മറച്ചുപിടിച്ചിരുന്നു. കുട്ടിയെ കടന്നുപിടിക്കുന്നതും ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വീട്ടിലെത്തിയ കുട്ടി, ഇനി സ്കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് വാശിപിടിച്ചതോടെയാണ് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചത്. കുട്ടിയുടെ മാനസികനില തന്നെ മാറിപ്പോയെന്നും അച്ഛന്‍ പരാതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button