Latest NewsKerala

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍.തിരുവനന്തപുരം പേട്ട സ്വദേശി ജയേഷാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസുകാരിയെ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ വച്ച്‌ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പോലിസിന് മൊഴിനൽകി.

ഗര്‍ഭധാരണം നടക്കാതിരിക്കാന്‍ പ്രതി പെണ്‍കുട്ടിക്ക് ഗുളികളും വാങ്ങി നല്‍കിയിരുന്നു. ദുരൂഹസാഹചര്യത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് ജയേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ട്യൂഷന് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി പതിവായി വീടുവിട്ട് ഇറങ്ങാറുള്ളത്. പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button