KeralaLatest News

വൈദ്യുതി ലഭിക്കും മുമ്പേ ബില്‍ കണ്ട് ഞെട്ടി ഒരു കുടുംബം

ഭോപ്പാല്‍: വീട്ടില്‍ വൈദ്യുതി കിട്ടും മുന്‍പേ എത്തിയ കറന്റ് ബില് കണ്ട് ഞെട്ടി ഒരു കുടുംബം. മധ്യപ്രദേശിലെ ചപാരന്‍ ഗ്രാമത്തിലാണ് സംഭവം. മീറ്റര്‍ കണക്ഷന്‍ ലഭിക്കുന്നതിന് മുന്‍പ് ഇവിടെ ഒരു കുടുംബത്തിന് വൈദ്യുതി ബില്‍ ലഭിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടാം തവണയാണ് തനിക്ക് ബില്‍ ലഭിക്കുന്നതെന്നും എന്നാല്‍ ഇതുവരെയും വൈദ്യുതി ലഭിച്ചിട്ടില്ലെന്നും കുടുംബനാഥന്‍ പറയുന്നു. ഇത്തരം ഒരു അവസ്ഥയില്‍ എന്താണ് നടക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാതെ താന്‍ ആശങ്കയിലാണെന്നും അതുകൊണ്ട് വൈദ്യുതി ബോര്‍ഡ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വീട്ടിലേക്ക് വൈദ്യുതി എത്തിക്കാന്‍ ആവശ്യമായ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് ബില്‍ അയക്കുന്നതെന്നും ഗ്രാമത്തിലുള്ളവര്‍ ചോദിക്കുന്നു. കൂടാതെ ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും അവര്‍ ആരോപിച്ചു. അതേസമയം, ജനങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇത് അന്വേഷിക്കാനായി ജൂനിയര്‍ എന്‍ജീനിയറെ സ്ഥലത്തേയ്ക്ക് അയച്ചുവെന്നും സൂപ്രണ്ട് എന്‍ജീനിയര്‍ സഞ്ജയ് നിഗം പറഞ്ഞു. മാത്രമല്ല ഈ വീടുകളില്‍ മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അതിനാല്‍ ബില്‍ അയച്ചത് തികച്ചും സ്വഭാവിക നടപടിയാണെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button