Latest NewsKeralaIndia

പ്രതിഷേധം ശക്തം : യുവതികൾ തിരിച്ചിറങ്ങുന്നു : മല കയറാനെത്തിയത് 8 അംഗ സംഘമെന്ന് സൂചന

അന്യ സംസ്ഥാന ഭക്തരുൾപ്പെടെ നിരവധി പേര് ഇവർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് ഇവരെ മടക്കി അയക്കുകയായിരുന്നു.

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി എത്തിയ കണ്ണൂർ സ്വദേശി രേഷ്മ , ഷാനില എന്നിവർ ഭക്തരുടെ ശക്തമായ പ്രതിഷേധം കാരണം തിരിച്ചു മലയിറങ്ങുകയാണ് . നീലിമലയിൽ ഇവരെ പ്രതിഷേധക്കാർ രണ്ടു മണിക്കൂറായി തടഞ്ഞിരിക്കുകയായിരുന്നു. എന്നാൽ മടങ്ങാനല്ല വ്രതം നോറ്റ് വന്നതെന്ന് പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞ യുവതികള്‍ പറഞ്ഞിരുന്നു.

എന്നാൽ അന്യ സംസ്ഥാന ഭക്തരുൾപ്പെടെ നിരവധി പേര് ഇവർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് ഇവരെ മടക്കി അയക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിനായി നാലരയോടെയാണ് പമ്പയില്‍ നിന്ന് യുവതികള്‍ മലകയറി തുടങ്ങിയത്. അതെ സമയം ഇവർക്കൊപ്പം വന്ന രണ്ടു യുവതികളെ ഇവർ മാധ്യമങ്ങളോടും മറ്റും അന്വേഷിക്കുന്നുണ്ട്.

അവർ എവിടെയാണ് എന്നതിനെ കുറിച്ച് കൂടെ വന്നവർക്കും പ്രതിഷേധക്കാർക്കും യാതൊരു വിവരവുമില്ല. ഒരുവേള പ്രതിഷേധക്കാരുടെ ശ്രദ്ധ തിരിച്ചു വിട്ടു മറ്റൊരു വഴിയിലൂടെ അവരെ പോലീസ് സന്നിധാനത്ത് എത്തിച്ചോ എന്നാണ് പ്രതിഷേധക്കാരുടെ സംശയം. ഇവർക്കൊപ്പം മനോജ് അബ്രഹാമിന്റെ സ്‌ക്വാഡിൽ ഉള്ള രണ്ടു പോലീസുകാർ ഉണ്ടെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button