NewsIndia

വിമത നീക്കത്തിന് തടയിട്ട് കോണ്‍ഗ്രസ്; കുതിരക്കച്ചവടം പരാജയപ്പെട്ടേക്കും

 

ബംഗുളുരു: വിമതനീക്കത്തിന് എന്ത് വിലകൊടുത്തും തടയിടാന്‍ പദ്ധതികളൊരുക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങിയ അഞ്ച് എം.എല്‍.എമാര്‍ക്കും മന്ത്രി സ്ഥാനം നല്‍കി തിരികെ കൊണ്ടുവരാനാകും കോണ്‍ഗ്രസ് ശ്രമിക്കുക. ഇതിനായി അഞ്ച് മന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്യും. മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, കെ.ജെ ജോര്‍ജ്, പ്രിയങ്ക ഖാര്‍ഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാകും മന്ത്രിസ്ഥാനം രാജിവെക്കുക. നേരത്തെ കാണാതായവരില്‍ രണ്ട് എം.എല്‍.എമാര്‍ കര്‍ണാടകത്തില്‍ തിരികെയെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാന്‍ മറന്നതിനാലാണ് നേതാക്കന്മാരെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്ന് കാണാതായ കോണ്‍ഗ്രസ് എം.എല്‍.എ ഭീമാനായിക് പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം.  നേരത്തെ മുംബൈയിലായിരുന്നു ഇദ്ദേഹം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. താന്‍ ഗോവയിലായിരുന്നുവെന്ന് നായിക് വ്യക്തമാക്കി.

ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടം ദേശീയതലത്തില്‍ തന്നെ അവര്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന് കര്‍ണാടകയുടെ ചുമതലുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുന്ന ബി.ജെ.പി നടപടിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ഡി.കെ ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് 2 എം,എല്‍.എമാര്‍ തിരികെയത്തിയത്. ഇതോടെ ബി.ജെ.പിയുടെ വിമത പിന്തുണ അഞ്ചായി കുറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിക്ക് 13 എം.എല്‍.എമാരുടെ പിന്തുണയെങ്കിലും ലഭിക്കണം. കാണാതായ എം.എല്‍.എമാര്‍ ഉടന്‍ തിരികെയെത്തുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button