Latest NewsIndia

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമ്പോള്‍ മായാവതിയുടെ ആശങ്കകളും പരിഗണിക്കും: കമല്‍നാഥ്

ഭോപ്പാല്‍: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്ന വിഷയത്തില്‍ ബിഎസ്പി അധ്യക്ഷ മായവതിയുടെ ആശങ്കകളും പരിഹരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. കഴിഞ്ഞ ദിവസം പലിശയ്ക്കു കടം കൊടുക്കുന്നവരുടെ പക്കല്‍ നിന്നും പണം വാങ്ങിയ കര്‍ഷകരുടെ ആശങ്ക മായാവതി പങ്കുവച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കമല്‍നാഥിന്റെ പുതിയ പ്രസ്താവന.

അതേസമയം ഊ വിഷയത്തില്‍ മായാവതിയുമായി ചര്‍ച്ച നടത്തിയെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമല്‍നാഥ് അറിയിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Tags

Related Articles

Post Your Comments


Back to top button
Close
Close