Latest NewsWomenBeauty & StyleLife Style

മുഖം ബ്ലീച്ച് ചെയ്യൂ പ്രകൃതിദത്തമായി

കെമിക്കലുകള്‍ നിറഞ്ഞ ബ്ലീച്ചുകള്‍ ചര്‍മ്മത്തിന് ഹാനികരമാണ്. എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന കെമിക്കല്‍ ബ്ലീച്ചിനേക്കാള്‍ മികച്ച ബ്ലീച്ചുകള്‍ വീട്ടിലുണ്ടാക്കാം. ചര്‍മ്മത്തിന് ഹാനികരമല്ലാത്ത രീതിയില്‍ സുന്ദരിയാകുവാനുള്ള എളുപ്പവഴികള്‍ ഇതാ…

ചെറുനാരങ്ങാനീരും, കുക്കുമ്പറും, നാലുസ്പൂണ്‍ കടലമാവും ഉണ്ടെങ്കില്‍ ബ്ലീച്ച് ഉണ്ടാക്കാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്. നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം. മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ളത്തില്‍ കഴുകാം. മുട്ടവെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര,അരസ്പൂണ്‍ ചോളപ്പൊടി എന്നിവ പേസ്റ്റാക്കി മുഖത്തുപുരട്ടിയാല്‍ മുഖത്തെ രോമങ്ങള്‍ നശിക്കും. വാളന്‍പുളിയും പനിനീരും ചേര്‍ത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.

പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ മികച്ച ഫേസ് ബ്ലീച്ചാകും. തക്കാളിയും, തൈരും, ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം. പാലും, തേനും, ചെറുനാരങ്ങനീരും ചേര്‍ത്തും ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

Tags

Post Your Comments

Related Articles


Back to top button
Close
Close