KeralaLatest NewsIndia

ആർത്തവ രക്തം പരിശുദ്ധമെങ്കിൽ സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാൻ എ കെ ജി സെന്ററിൽ വെക്കാൻ സിപിഎമ്മിനോട് വനിതാ ലീഗ് നേതാവ്

അതിന്റെ പേരിൽ സ്ത്രീകളുടെ പരിപാവനമായ അവയവങ്ങൾ പ്രദർശനത്തിന് വെക്കരുത്

കൊച്ചി: ആർപ്പോ ആർത്തവം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ ലീഗ് നേതാവ്.ആർത്തവ രക്തം ശുദ്ധമെങ്കിൽ അത് എകെജി സെന്ററിൽ വിതരണത്തിന് വെക്കണമെന്നും അതിന്റെ പേരിൽ നാട്ടിൽ ജീവിക്കുന്ന സ്ത്രീകളുടെ മാനത്തെയും ശരീര പരിശുദ്ധിയേയും അവർ പരിവാനമായി കാണുന്ന ഭാഗങ്ങളെയും പൊതുവായി പ്രദർശിപ്പിക്കുന്നത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി പറഞ്ഞു.

തറവാട്ടിൽ പിറന്ന സ്ത്രീകൾ രഹസ്യമാക്കി വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസ പാത്രമാക്കി അവതരിപ്പിക്കുന്ന ഇവരുടെ ഉദ്ദേശം മറ്റൊന്നുമല്ല. എല്ലാം ലിബറലായി ആസ്വദിക്കാനുള്ള വഴിയൊരുക്കണം.സ്ത്രീയുടെ ആർത്തവം, പുരുഷന്റെ ഇന്ദ്രിയം, മനുഷ്യന്റെ മലം, മൂത്രം… ഇവയോടെല്ലാം ഓരോ മതത്തിനും അതിന്റേതായ ശുദ്ധി അശുദ്ധി കൽപ്പന വിചാരങ്ങളുണ്ട്. ഹൈന്ദവ ദേവാലയങ്ങളിൽ ആർത്തവമുള്ള സ്ത്രീകൾ കടക്കാൻ പാടില്ലെന്നത് അവരുടെ വിശ്വാസമെങ്കിൽ, ലൈംഗിക ബന്ധത്തിലേർപ്പെട്ട പുരുഷൻ ദേഹ ശുദ്ധി വരുത്തുന്നത് വരെ മസ്ജിദിൽ കയറുന്നതും ആരാധന അർപ്പിക്കുന്നതും ഇസ്‌ലാമും വിലക്കുന്നുണ്ട്.

അതൊക്കെ അതാത് മതങ്ങളുടെ പാഠമാണ്. അത് പ്രചരിപ്പിക്കാൻ ഭരണഘടന സ്വാതന്ത്ര്യം വക വെച്ച് നൽകിയിട്ടുമുണ്ട്. തെരുവിൽ ചുംബന സമരമൊരുക്കിയും,80 K പെണ്ണുടലിന് വിലയിട്ട് FBയിൽ പോസ്റ്റിട്ടും, മാറ് തുറന്ന് ന്യൂഡിറ്റി പ്രദർശിപ്പിച്ചും കേരളത്തിലെ സ്ത്രീകളെ അപഹസിച്ച സഖാവിന് കൂത്താടാൻ മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവം.മുസ്ലിം സ്ത്രീ അടച്ചു വെക്കേണ്ട ശരീര ഭാഗത്തെ മത വേദിയിൽ മുന്നറിയിപ്പ് നൽകിയതിന്റെ പേരിൽ പ്രഫസർ ജൗഹറിനെ ക്രൂശിച്ച സഖാക്കൾ, അവരുടെ സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മറച്ചു വെക്കാൻ ജാഗ്രത കാണിക്കുന്ന അവരുടെ സ്വകാര്യതയെ പരിഹസിക്കുന്ന പ്രതീകമാണ് ഈ കവാടം.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ , ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാം, പാൽ സൊസൈറ്റിക്കാർ വീടുകളിൽ നിന്ന് പാല് ശേഖരിക്കും പോലെ സഖാക്കളുടെ വീട്ടിൽ ആർത്തവ കാലത്ത് ഓരോ കന്നാസ് വെച്ച് ആർത്തവ രക്തം സ്വരൂപിച്ച് എകെജി സെന്ററിൽ വിതരണത്തിന് വെക്കാം. അതൊക്കെ സഖാക്കളുടെ ഇഷ്ടം, സ്വാതന്ത്ര്യം.ഈ കാണുന്ന യോനീ കവാടത്തിലൂടെ കേരള മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് ആനയിച്ചു കൊണ്ട് വരാനായിരുന്നു സഖാക്കളുടെ പ്ലാൻ.

എന്നാൽ ഈ കവാട ചിത്രം കണ്ടപ്പോൾ പിണറായിക്ക് നാട്ടിൻ പുറങ്ങളിൽ പലപ്പോഴും കേൾക്കുന്ന- “ഇജൊന്ന് *^&$$%^# ൽ ക്ക് നടന്നാ…” എന്ന ഡയലോഗ് ഓർമ്മ വന്നതോ അതോ പെണ്ണുളുപ്പ് അൽപമുണ്ടാകാൻ സാധ്യതയുള്ള ഭാര്യ കമല വിജയൻ കണ്ണുരുട്ടിയത് കൊണ്ടോ മുഖ്യമന്ത്രി ^&$$%^# ൽ ക്ക് നടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.

നാണം കെട്ട പരിഷകളെ, ഇരുണ്ടയുഗത്തെ പോലും നാണിപ്പിക്കുന്ന ഒരു വർഗ്ഗം ലോകത്ത് 21-ന്നാം നൂറ്റാണ്ടിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് നിങ്ങൾ സഖാക്കൾ മാത്രമായിരിക്കും. ഇങ്ങനെ പോയാൽ മിക്കവാറും സഖാക്കൾ അടുത്ത തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസത്തെ പൊളിച്ചു കയ്യിൽ കൊടുക്കുമെന്നും ഷാഹിന നിയാസി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button