KeralaLatest NewsNews

മുനമ്പം കേസ്; ശ്രീകാന്തന്‍ നയിച്ചത് ആഡംബര ജീവിതമെന്ന് നാട്ടുകാര്‍

സിസിടിവി ക്യാമറകള്‍ കേസില്‍ നിര്‍ണായക വഴിത്തിരിവ്‌

തിരുവനന്തപുരം: മുനമ്പം മനുഷ്യകടത്തുകേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന ശ്രീകാന്തന്റെ വെങ്ങാനൂരിലെ വീട്ടിലെ സിസിടിവി ക്യാമറകള്‍ കേസില്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലില്‍ പൊലീസ്. വീട്ടില്‍ സ്ഥിരം സന്ദര്‍ശകരുണ്ടായിരുന്നുവെന്ന അയല്‍വാസികളുടെ മൊഴിയും നിര്‍ണായകമാണ്. ഇവര്‍ നാട്ടില്‍നിന്ന് പോയ ഏഴാം തീയതി രാത്രിയും സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം പേര്‍ വീട്ടില്‍ എത്തിയിരുന്നു. രണ്ടു സിസിടിവി ക്യാമറകളാണ് വീട്ടിലുണ്ടായിരുന്നത്. ശ്രീകാന്തന്‍ തമിഴ്‌നാട് സ്വദേശിയാണ്.

ക്യാറകളില്‍നിന്ന് ശേഖരിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും. ഓസ്ട്രേലിയന്‍ പൊലീസിനും ദേശീയ ഏജന്‍സികള്‍ വഴി വിവരം കൈമാറി. കുന്നത്തുനാട് എസ്ഐ: ദിലീഷിന്റെ നേതൃത്വത്തിലാണ് ശ്രീകാന്തന്റെ കോവളത്തെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ഇന്ന് വെങ്ങാനൂരിലെ ശ്രീകാന്തന്റെ ബന്ധു വീടുകളിലാണ് പരിശോധന നടത്തുന്നത്. മൂന്നു വര്‍ഷം മുന്‍പ് 30 ലക്ഷം രൂപയ്ക്കാണ് കോവളത്തിനടുത്ത് വെങ്ങാനൂരിലെ പരുത്തിവിളയില്‍ ശ്രീകാന്തന്‍ ഇരുനില വീട് വാങ്ങിയത്. ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടിലെ ഓരോ മുറിയിലും എല്‍ഇഡി ടിവി ഉണ്ടായിരുന്നു. പുതുതായി വാങ്ങിയ രണ്ട് എല്‍ഇഡി ടിവികളും കണ്ടെത്തി. വലിയ വസ്ത്രശേഖരവും കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button