Latest NewsKerala

ഇടുക്കി അണക്കെട്ട് കാണാനെത്തുന്നവരുടെ എണ്ണം കൂടുന്നു

ചെറുതോണി: നുൂറ്റാണ്ടിനിടെ കേരളം കണ്ട മഹാപ്രളയത്തില്‍ ഇടുക്കി അണക്കെട്ടാണ് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അതുവരെ അണക്കെട്ട് കണ്ടിട്ടാല്ലാത്തവര്‍ക്കും അതൊന്നു നേരിട്ട് കാണണമെന്ന് തോന്നിയത് ആ പ്രളയകാലത്തായിരുന്നു.

എന്തായാലും സന്ദര്‍ശകര്‍ക്കായി കഴിഞ്ഞ ഡിസംബര്‍ 22 മുതല്‍ അണക്കെട്ട് തുറന്നു നല്‍കിയിരിക്കുകയാണ്. സഞ്ചാരികളുടെ വന്‍തിരക്കാണ് അണക്കെട്ടില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. അരലക്ഷത്തിലധികം പേര്‍ അണക്കെട്ട് കണ്ടുമടങ്ങിയതായാണ് കണക്കുകകള്‍.

ഈ മാസം 20-ന് അണക്കെട്ടിലേക്കുള്ള സന്ദര്‍ശനാനുമതി അവസാനിക്കും. അതുകഴിഞ്ഞാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ അണക്കെട്ട് കാണാന്‍ പാസ് ലഭിക്കൂ. അതേസമയം അണക്കെട്ടിലൂടെയുള്ള സ്പീഡ് ബോട്ടിങ് സര്‍വീസ് ആരംഭിക്കാത്തത് സന്ദര്‍ശകരെ നിരാശരാക്കുന്നുണ്ട്. വനംവകുപ്പിലെയും വൈദ്യുതിവകുപ്പിലെയും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ബോട്ടിങ് തടസ്സപ്പെടുത്തുന്നതെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button