Latest NewsIndia

തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന് ചുട്ട മറുപടി: പാക് സൈനികരെ കാലപുരിക്കയച്ച് ചെക്ക് പോസ്റ്റുകളും തകർത്ത് ഇന്ത്യ

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നിരവധി തവണ പാക് സൈന്യം അതിര്‍ത്തിയില്‍ പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നു.

കശ്മീർ : പൂഞ്ച് മേഖലയിൽ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിൽ 5 പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ നിരവധി ചെക്ക് പോസ്റ്റുകളും ഇന്ത്യ തകർത്തു. കടുത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകി വരുന്നതെന്ന് നോർത്തേൺ കമാൻഡ് മേധാവി ലഫ്. ജനറൽ രൺബീർ സിങ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നിരവധി തവണ പാക് സൈന്യം അതിര്‍ത്തിയില്‍ പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നു.

അതിർത്തിയിൽ തുടർച്ചയായി പാകിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ കനത്ത തിരിച്ചടി നൽകിയത്. രണ്ട് ദിവസം മുൻപ് കരസേനാ മേധാവി ബിപിൻ റാവത്ത് പാകിസ്ഥാനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല ഇന്ത്യൻ പശ്ചിമ അതിർത്തിയിലടക്കം പാകിസ്ഥാൻ ഭീകരാക്രമണത്തിന് പിന്തുണ നൽകുന്നുണ്ടെന്നും,ഇതിനെ ശക്തമായി നേരിടുമെന്നും ബിപിൻ റാവത്ത് പറഞ്ഞിരുന്നു.

കാശ്മീരിൽ ഭീകരരുടെ സാന്നിധ്യം കുറഞ്ഞെങ്കിലും അതിർത്തി കടന്നെത്തിയ ഭീകരർ വളരെയധികം പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി ഏറ്റുമുട്ടൽ തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button