KeralaLatest News

എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എം.മുകുന്ദനെ മയ്യഴി ആദരിക്കുന്നു

മയ്യഴി : എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എ.മുകുന്ദനെ സബര്‍മതി ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേന്‍ ‘മുകുന്ദായനം’ എന്ന പേരില്‍ ജനുവരി 20 ന് ആദരിക്കും. വൈകുന്നേരം 6.30 ന് മാഹി പുഴയോര നടപ്പാതയിലാണ് പരിപാടി.

എം.മുകുന്ദന്റെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ദൃശ്യ-ശ്രവ്യാവതരണത്തിലൂടെ രംഗത്തെത്തും. ചലചിത്ര കലാസംവിധായകനും ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവുമായ സന്തോഷ് രാമനാണ് മുകുന്ദായനം രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യയില്‍ ഫോര്‍ ഡി സാങ്കേതിക വിദ്യയില്‍ 360 ഡിഗ്രിയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ദൃശ്യാനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button