Latest NewsIndia

രാകേഷ് അസ്താനയെ സിബിഐയിൽ നിന്നും മാറ്റി

ന്യൂ ഡൽഹി : സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ സിബിഐയിൽ നിന്നും മാറ്റി. കൂടാതെ അസ്താനയടക്കം മുന്ന് സിബിഐ ഉദ്യോഗസ്ഥരുടെ നിയമന കാലാവധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. കാബിനറ്റ് സെലക്ഷൻ സമിതിയുടേതാണ് തീരുമാനം. അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗത്തിലേക്കാണ് മാറ്റിനിയമിച്ചത്. ജോയിന്റ് ഡയറക്ടർ അരുൺകുമാർ സിൻഹ,​ ഡി.ഐ.ജി മനീഷ്‌കുമാർ സിൻഹ,​ ജയന്ത് ജെ. നൈക്‌നവാരെ എന്നിവരുടെ കാലാവധിയാണ് വെട്ടികുറച്ചത്. കൂടാതെ ഇവരെയും സിബിഐയിൽ നിന്നും മാറ്റി എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button