KeralaLatest News

‘ലാഭചിന്തയിലൂടെയല്ല പരിസ്ഥിതിക പ്രതിസന്ധിയെ നോക്കികാണേണ്ടത്’ : ആലപ്പാട് ഖനനത്തിനെതിരെ വി എസ്

തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നിലപാടുമായി ഭരണപരിഷ്‌കാരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പത്ര പ്രസ്താവനയിലൂടെയാണ് ഖനനത്തിനെതിരായ തന്റെ പ്രതിഷേധം വി എസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ അലപ്പാട് ഖനന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഭരണ കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കേണ്ട ഭരണപരിഷ്‌കാരണ കമ്മീഷനും രണ്ടു തട്ടിലാണെന്ന കാര്യം വ്യക്തമാവുകയാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടതെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

 പ്രസ്താവനയുടെ പൂര്‍ണരൂപം….

തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതം.

ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്.  ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്.  

ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക.  കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഒരു വര്‍ഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്.ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button