Latest NewsKerala

ബാലകൃഷ്ണ പിള്ള പങ്കെടുത്ത ആദ്യ മുന്നണി യോഗത്തില്‍ നിന്നും വിട്ട് നിന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : മുന്നണി വിപുലീകരണത്തിന് ശേഷം ആദ്യമായി നടന്ന എല്‍ഡിഎഫ് നേതൃയോഗത്തില്‍ നിന്നും വി.എസ് അച്യുതാനന്ദന്‍ വിട്ടു നിന്നത് വിവാദമാകുന്നു. കഴിഞ്ഞ തവണത്തെ മുന്നണി വിപുലീകരണത്തിലൂടെ എല്‍ഡിഎഫില്‍ ചേക്കേറിയ ബാലകൃഷ്ണപിള്ള കൂടി പങ്കെടുക്കുന്ന യോഗമായതിനാലാണ് വിഎസ് വിട്ടു നിന്നതെന്നാണ് ഉയരുന്ന വിവാദം. മുന്നണി വിപുലീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ നേതൃയോഗമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു പ്രധാനമായും യോഗം ചേര്‍ന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തക്കാട്ടി ജാഥകള്‍ സംഘടിപ്പിക്കണമെന്ന ആവശ്യം സി.പി.ഐ.എം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇത് സി.പി.ഐ അംഗീകരിച്ചതായും പ്രചരണത്തിന്റെ ഭാഗമായി രണ്ട് ജാഥകള്‍ സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന്റെ രണ്ടറ്റങ്ങളില്‍ നിന്നായി തുടങ്ങുന്ന ജാഥകളിലൊന്നിന് സി.പി.ഐ.എമ്മും മറ്റൊന്നിന് സി.പി.ഐയും നേതൃത്വം നല്‍കും. നവോത്ഥാന പരിപാടികളുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button