Latest NewsIndia

വിദ്യാർത്ഥികൾക്കായി പുതിയ പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങി ഐഎസ്ആർഒ

ന്യൂ ഡൽഹി : വിദ്യാർത്ഥികൾക്കായി പുതിയ പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങി ഐഎസ്ആർഒ. വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണ അഭിരുചിയുണർത്താൻ യങ് സയന്‍റിസ്റ്റ് പ്രോഗ്രാം ഉടൻ ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയ‍ർമാൻ ഡോ.കെ ശിവൻ അറിയിച്ചു. ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും എട്ടാം ക്ലാസ് കഴിഞ്ഞ മൂന്ന് വിദ്യാർത്ഥികളെ വീതം തെരഞ്ഞെടുത്ത ശേഷം അവർക്ക് ഒരു മാസം പ്രത്യേക പരിശീലനം നൽകുന്നതായിരിക്കും പദ്ധതി.

ഐഎസ്ആ‌ർഒയിലെ മുതിർന്ന ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനും ഐസ്ആർഒയുടെ നൂതന സാങ്കേതിക സംവിധാനങ്ങൾ പ്രോയജനപ്പെടുത്താനും കുട്ടികൾക്ക് അവസരമൊരുക്കും. പരിശീലനത്തിനൊടുവിൽ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ചെറു ഉപഗ്രഹങ്ങൾ ഐഎസ്ആ‌ർഒ ബഹിരാകാശത്തെത്തിക്കും .ഇതിനായി ഓരോ വിക്ഷേപണത്തിലും ബഹിരാകാശത്ത് ഉപേക്ഷിക്കുന്ന പിഎസ്എൽവി റോക്കറ്റിന്‍റെ നാലാം ഘട്ടത്തിൽ മാറ്റം വരുത്തും. വിദ്യാർത്ഥികളുടെ ഉപഗ്രഹങ്ങൾ ആറു മാസം വരെ ബഹിരാകാശത്ത് നിർത്തുന്നതിനുള്ള സൗകര്യമൊരുക്കുന്ന രീതിയിൽ ഇവ പ്രയോജനപ്പെടുത്താനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

അതേസമയം ആറ് ഇൻകുബേഷൻ സെന്‍ററുകളും ആറ് പുതിയ റിസർച്ച് സെന്‍ററുകളും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ഐഎസ്ആർഒ സ്ഥാപിക്കും. ഐഐടികളുൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിലൂടെ ബഹിരാകാശ ഗവേഷണത്തിന്‍റെ ഭാഗമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button