Latest NewsKerala

കുട്ടനാടിന്റെ പുനരുജ്ജീവനം; പ്രളയത്തെ പ്രതിരോധിക്കുന്ന വിധമുളള അഞ്ഞൂറ് വീടുകള്‍ ഒരുക്കും

കുട്ടനാട് :  പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന്റെ പുനരുജ്ജീവനത്തിനായി ഒത്തു ചേര്‍ന്ന ‘അയാംഫോര്‍ ആലപ്പി’യുടെ നേതൃത്വത്തില്‍ 500 ഓളം വീടുകള്‍ ഒരുങ്ങുന്നു. ഇനിയൊരു പ്രളയമെത്തിയാലും തകര്‍ന്നു പോകാത്ത വിധമുളള പ്രത്യേതകയോടെയാണ് വീടിന്‍റെ നിര്‍മ്മാണം.

പ്രളയം പാഞ്ഞെത്തിയാലും വീട്ടിനുള്ളില്‍ വെള്ളം കയറാത്ത വിധം തൂണുകളില്‍ രണ്ടുമീറ്റര്‍ ഉയര്‍ത്തിയാണ് നിര്‍മ്മാണം. മൂന്ന് മാസത്തിനകം ഇവയുടെ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇരുമ്ബ് പട്ടകളും കോണ്‍ക്രീറ്റും ഉപയോഗിച്ച്‌ പ്രത്യേക രീതിയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. വിവിധ സംഘടനകളും വ്യക്തികളും നേരിട്ടാണ് വീടുകളുടെയെല്ലാം നിര്‍മ്മാണം നടത്തുന്നത്.

‘അയാംഫോര്‍ ആലപ്പി’യുടെ നേതൃത്വത്തില്‍ നൂറു അംഗണവാടികള്‍ പുനര്‍നിര്‍മ്മിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അടുക്കള പാത്രങ്ങളും സ്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വിഭിന്ന ശേഷിക്കാര്‍ക്കുള്ള വീല്‍ച്ചെയറുകളുമെല്ലാം ഇതിനകം തന്നെ ‘അയാം ഫോര്‍ ആലപ്പി’ വിതരണം നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button