Latest NewsSports

മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു

ക്വാലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യക്ക് വേണ്ടി കളിച്ച സൈന നേവാള്‍ ആണ് ക്വാര്‍ട്ടറില്‍ കടന്നത്. ഹോങ്കോങ്ങിന്റെ പുയ് യിന്‍ യിപ്പിയുമായായിരുന്നു മത്സരം. ഇവരെ 21-14, 21-16 എന്ന സ്‌കോറിനാണ് സൈന തോല്‍പ്പിച്ചത്. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ കാര്യമായ പ്രകടനം നടത്താന്‍ സൈനയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് സൈന. ക്വാര്‍ട്ടര്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയാണ് സൈനയുടെ എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button