KeralaLatest NewsNews

മന്ദാമംഗലം പള്ളിത്തര്‍ക്കം; ഇരുവിഭാഗത്തിനും കലക്ട്രേറ്റില്‍ ചര്‍ച്ച

ഇരുവിഭാഗത്തിനും കലക്ട്രേറ്റില്‍ ചര്‍ച്ച

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ത്തില്‍ ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. 12 മണിക്ക് കലക്ടറേറ്റിലാണ് യോഗം. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് വരണമെന്ന് ജില്ലാ കലക്ടര്‍ ടി.വി.അനുപമ ആവശ്യപ്പെട്ടു.

മാന്ദാമംഗലം പള്ളി സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. പള്ളിത്തര്‍ക്കത്തിനിടയാക്കിയത് പൊലീസിന്റെ പിടിപ്പുകേടാണെന്ന് ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു.

അക്രമം ഉണ്ടാകാനായി പൊലീസ് കാത്തിരുന്നു. കോടതി വിധി അംഗീകരിച്ച് സഹന സമരം നടത്തിയവര്‍ക്കെതിരെ യാക്കോബായ വിഭാഗം പള്ളിക്ക് അകത്ത് നിന്ന് കല്ലെറിയുകയായിരുന്നു. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സ്ഥലത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു.

 

shortlink

Post Your Comments


Back to top button