Latest NewsInternational

ആന്‍ഡമാനിലേക്ക് വിമാനങ്ങള്‍ പറത്തുന്നതില്‍ വിലക്ക്

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലേക്കു വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വിലക്ക്. ഈ രണ്ട് കമ്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് വിലക്ക്. പോര്‍ട്ട് ബ്ലയറിലേക്കു പറക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പലപ്പോഴും തുര്‍ച്ചയായി തകരാര്‍ സംഭവിക്കുന്ന പ്രാറ്റ് ആന്‍ഡ് വിനി എന്‍ജിനുകളാണ് ഈ വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതാണ് വിലക്കിന് കാരണമായി വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഈ മാസം എട്ടിന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒപ്പം തന്നെ വിമാനങ്ങളിലെ തകരാറുകള്‍ കണ്ടെത്തി അവയൊക്കെ അതിവേഗം പരിഹരിക്കാനും ഇന്‍ഡിഗോ, ഗോഎയര്‍ വിമാന കമ്പനികളോട് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശിച്ചതായും റിപോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button