Latest NewsNewsIndia

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തുടർച്ചയായ രണ്ടാം തവണയും ഭൂചലനം, ആളപായമില്ല

ഏകദേശം 61 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായിട്ടുള്ളതെന്ന് എൻസിഎസ് വ്യക്തമാക്കി

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 4.17-നാണ് ദ്വീപുകളുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം അനുഭവപ്പെടുന്നത്.

ഏകദേശം 61 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായിട്ടുള്ളതെന്ന് എൻസിഎസ് വ്യക്തമാക്കി. നിലവിൽ, ഭൂചലനത്തെ തുടർന്ന് ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എൻസിഎസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, 10 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായിട്ടുള്ളത്.

Also Read: ‘നിങ്ങൾക്ക് ജാതി, മതം ഒന്നുമില്ലെന്ന് പറയും, എന്നിട്ട് എന്തേ ഷംസീർ നിങ്ങൾ നിങ്ങളുടെ മതത്തെപ്പറ്റി പറയാഞ്ഞത്’ – മേജർ രവി

shortlink

Related Articles

Post Your Comments

Related Articles


Back to top button