KeralaNattuvarthaLatest News

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കി

തൃശ്ശൂര്‍ : എടത്തുരുത്തി പഞ്ചായത്തിലെ പ്രളയത്തില്‍ തകര്‍ന്ന രണ്ട്‌ വീടുകള്‍ ജനകീയ സംവിധാനത്തോടെ പുനര്‍നിര്‍മ്മിച്ചു നല്‍കി. അഞ്ചാം വാര്‍ഡില്‍ കൊച്ചത്ത്‌ പ്രമീള സുബ്രഹ്മണ്യന്‍, പതിനാറാം വാര്‍ഡില്‍ ചിരുകണ്ടത്ത്‌ അമ്മിണി എന്നിവര്‍ക്കാണ്‌ പ്രവാസി മലയാളിയായ ജിജോ ചക്കപ്പന്റെ സഹായത്താല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്‌. പ്രമീള സുബ്രഹ്മണ്യന്റെ വസതിയില്‍ നടന്ന പുനര്‍നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം ചടങ്ങ്‌ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ലാന്‍റ്‌ റവന്യൂ കമ്മീഷണര്‍ എ ടി ജെയിംസ്‌, ജില്ലാ കളക്ടര്‍ ടി വി അനുപമ എന്നിവര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ജിജോ ചക്കപ്പനെയും വീട്‌ നിര്‍മ്മാണത്തിന്‌ സഹായിച്ച വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു.

എടത്തിരുത്തി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബൈന പ്രദീപ്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എ.വി.സതീഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഷീന വിശ്വന്‍, പഞ്ചായത്ത്‌ സെക്രട്ടറി പി. വൈ. സാജിത, പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്‍റിങ്‌്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത മോഹന്‍ദാസ്‌, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്‌്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഞ്‌ജിനി സത്യന്‍, പഞ്ചായത്തംഗങ്ങളായ ശ്രീദേവി ദിനേഷ്‌, ഷെറീന ഹംസ, പി.എ.അബ്ദുല്‍ ജലീല്‍, സി.ഡി.എസ്‌ ചെയര്‍പേഴ്‌സണ്‍ ഐഷാബി മുഹമ്മദ്‌, വി.കെ.ജ്യോതിപ്രകാശ്‌, ടി.എന്‍. തിലകന്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments


Back to top button