KeralaLatest NewsNews

നടുപ്പാറ എസ്റ്റേറ്റ് കൊലപാതകം; കാമുകിയുമായി ഒന്നിച്ച് ജീവിക്കാനാണ് കൊപപാതകം നടത്തിയതെന്ന് ബോബിന്‍

കൊലപാതകം നടത്തിയത് കാമുകിയുമായി ഒന്നിച്ച് ജീവിക്കാന്‍

 

നടുപ്പാറ: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകം നടത്തിയത് കാമുകിയുമായി ഒന്നിച്ച് ജീവിക്കാനായിരുന്നുവെന്ന് മുഖ്യപ്രതി ബോബിന്‍ പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതകം നടത്താന്‍ ബോബിനെ സഹായിച്ചതിന് അറസ്റ്റിലായ കപിലയാണ് ബോബിന്റെ കാമുകി. ഈ വിവരം തിരിച്ചറിയാതെയാണ് കപിലയുടെ ഭര്‍ത്താവ് ഇസ്രവേല്‍ ബോബിനെ കൊലപാതകങ്ങള്‍ നടത്താന്‍ സഹായിച്ചത്. എന്നാല്‍ ഇസ്രവേലിനെ കൊലപ്പെടുത്താനും ബോബിന് പദ്ധതിയുണ്ടായിരുന്നു. ഇത് നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ക്ക് ഇടയിലാണ് കപിലയും ഭര്‍ത്താവും പൊലീസ് പിടിയിലാവുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇടുക്കി പൂപ്പാറ നടുപ്പാറയില്‍ കെ കെ എസ്റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്. കൊലപാതകം നടത്താന്‍ മുഖ്യപ്രതിയായ ബോബിനെ സഹായിച്ചതിന് ദമ്പതികളായ ഇസ്രവേലിനെയും കപിലയേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബോബിനെ ഒളിവില്‍ കഴിയാനും എസ്റ്റേറ്റില്‍ നിന്നും മോഷ്ടിച്ച ഏലം വില്‍ക്കാനും സഹായിച്ച ചേറ്റുപാറ സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മുഖ്യപ്രതി ബോബിനെ തമിഴ്‌നാട്ടിലെ മധുരൈയില്‍ നിന്ന് പിടിയിലായത്.

shortlink

Post Your Comments


Back to top button