KeralaLatest News

നിപാ കാലത്തെ ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് അംഗീകാരം : നിരാഹാര സമരം അവസാനിച്ചു

കോഴിക്കോട് കേരളത്തെ വിറപ്പിച്ച നിപ്പാ വൈറിസിനെ തുരത്താന്‍ സ്വജീവന്‍ പണയപ്പെടുത്ത് കര്‍മ്മനിരതരായ നിപ്പാ കാലത്തെ മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരുടെ സമരം ഒടുവില്‍ വിജയത്തിലേക്ക് .

നിപ രോഗബാധക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മെഡിക്കല്‍ കോളജിന് മുന്നില്‍ ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. മെയ് 22 മുതല്‍ 31 വരെ ഐസലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 23 ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്.’

15 ദിവസത്തെ സമരത്തിന് ശേഷമാണ് ജീവനക്കാര്‍ തങ്ങളുടെ ആവശ്യം നേടിയെടുത്തിരിക്കുന്നത്. 45 ജീവനക്കാരെ ആണ് 2018 ഡിസംബര്‍ 31 ന് പിരിച്ചു വിട്ടത്. ഇവരില്‍ 23 പേര്‍ക്കാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. മറ്റ് ജീവനക്കാരുടെ ജോലിയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button