Latest NewsUAEGulf

ദുബായ് ഭരണാധികാരിയെ ഏറെ വേദനിപ്പിച്ച അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിലെ  6 -ാം അധ്യായം;  ‘ലറ്റീഫ 3’  – എന്തായിരുന്നു ആ അധ്യായത്തില്‍ !

ദുബായ് :  ദൂബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയും വെെസ് പ്രസിഡന്‍റുമായ ഹിസ് ഹെെനസ് ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തോമിന്‍റെ പൂര്‍ത്തീകരിക്കാത്ത ജീവചരിത്രം എന്നറിയപ്പെടുന്ന ക്വുസാറ്റി എന്ന പുസ്തകത്തിന്‍റെ ആറാം അധ്യായം അദ്ദേഹത്തെ ഏറെ വികാരാധീനനാക്കുന്ന ഭാഗമാണ്.  50 അധ്യായങ്ങളിലായാണ് അദ്ദേഹം ക്വുസാറ്റി എഴുതിയിരിക്കുന്നത്. അതിലെ ആറാം അധ്യായത്തിന്‍റെ തലക്കെട്ടിന്‍റെ പേരാണ് ലറ്റീഫ 3.

ഈ അധ്യായം മറ്റൊന്നിനെക്കുറിച്ചുമല്ല അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട മാതാവായ ഷീഖ ലറ്റീഫയെക്കുറിച്ചാണ്. മാതാവിനെ അവസാനമായി കാണുന്ന നിമിഷത്തെക്കുറിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് ചികില്‍സക്കായി പോകുന്ന അന്നാണ് അദ്ദേഹം മാതാവിനെ അവസാനമായി കാണുന്നതെന്നും അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു താനെന്നും അന്ന് യാത്രയാകുന്നതിന് മുമ്പ് മാതാവിനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കിയതായും വിടാതെ തന്‍റെ മാതാവിന്‍റെ കെെകളില്‍ മുറുക്കെ പിടിച്ചതായും ഹിസ് ഹെെനസ് എഴുതിയിരിക്കുന്നു.

1983 ലാണ് പ്രിയപ്പെട്ട തന്‍റെ അമ്മയെ തനിക്ക് നഷ്ടമായത്. വലിയൊരു അന്ത്യകര്‍മ്മമായിരുന്നു ദുബായുടെ മാതാവെന്ന് അറിയപ്പെടുന്ന തന്‍റെ അമ്മയുടേത് അന്ന് ആയിരങ്ങള്‍ കരഞ്ഞു. അന്യദേശ സന്ദര്‍ശനത്തിന് ശേഷം തിരിച്ച് വരുമ്പോള്‍ ഒരു സമ്മാനം കയ്യില്‍ കരുതുമെന്ന് ഹെെനസ് പറയുന്നു. അതെന്‍റെ അമ്മക്കാണ്. സമ്മാനം അമ്മക്ക് നല്‍കുമ്പോള്‍ അവര്‍ വളരെ സന്തോഷിച്ചിരുന്നു. എന്‍റെ അമ്മയുടെ സന്തോഷമാണ് എന്‍റെ ആനന്ദം. അവരുടെ സന്തോഷ പകര്‍ന്ന ആ മുഖമാണ് ഓരോ ദിവസവും തന്നെ നയിച്ചിരുന്നതെന്നും ഹെെനസ് ഓര്‍ക്കുന്നതായി കുറിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button