KeralaLatest News

ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ മൂന്നാമതും പുരുഷന്‍

ചെന്നൈ:  സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍. പട്ടികയിലെ 42 ാം പേരിലുള്ള ദേവസിഗമണി പുരുഷനാണ്. ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടികയിലെ മൂന്നാമത്തെ പുരുഷനാണ് ദേവസിഗമണി.

പുതുച്ചേരിയിലെ ടാക്സി ഡ്രൈവറായ ശങ്കറും ചെന്നൈ സ്വദേശി പരംജ്യോതിയുമാണ് പട്ടികയിലുള്ള മറ്റ് പുരുഷന്മാര്‍. ദേവസിഗമണി ഓണ്‍ലൈനായി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ലഭിച്ച പാസില്‍ സ്ത്രീയെന്നാണ് വന്നത്. ഇതേ പാസുമായി പൊലീസ് ദേവസിഗമണിയെ ദര്‍ശനം നടത്താന്‍ അനുവദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button