Latest NewsIndia

ബി.ജെ.പി നേതാവ് പാടത്ത് മരിച്ചനിലയില്‍: കൊലപാതകമെന്ന് പോലീസ്

ബര്‍വാനി•ബല്‍വാഡിയിലെ ബി.ജെ.പി നേതാവായ മനോജ്‌ താക്കറെയെ വര്‍ള പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയ അദ്ദേഹത്തെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Manoj Thackeray

താക്കറെയുടെ ഘാകതരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കല്ലുകള്‍ ഉപയോഗിച്ചാണ്‌ താക്കറെയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

ബല്‍വാഡി ഗ്രാമത്തിലെ രാധാ സ്വാമി ഭവന് സമീപം റോഡില്‍ നിന്നും കുറച്ചകലെയാണ് മൃതദേഹം കണ്ടെത്തിയത്.

താക്കറെയെ അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വര്‍ള പോലീസ് ഇന്‍ ചാര്‍ജ് ദിനേശ് കുശ്വാഹ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button