Latest NewsIndia

പ്രിയ സുഹൃത്തിന് വേഗം സുഖമാകട്ടെ: പരീക്കറിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

പനാജി:  ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വേഗം അസുഖത്തില്‍ നിന്ന് വിടുതല്‍ നേടട്ടേയെന്ന് പ്രധാനമന്ത്രി. എന്‍റെ പ്രിയപ്പെട്ട സുഹൃത്തിന് എത്രയും വേഗം സുഖമാകട്ടെ. ആധുനിക ഗോവയുടെ ശില്‍പ്പിയാണ് മനോഹര്‍ പരീക്കര്‍. അസുഖബാധിതനായ ശേഷവും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുമായി ഗോവയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലെ ചോദ്യത്തോട് പ്രതികരിക്കവേയാണ് മനോഹര്‍ പരീക്കറിന് മോദി ആശംസ നേര്‍ന്നത്.

സംസ്ഥാനത്തെ ഖനനങ്ങള്‍ പുനരാരംഭിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button