KeralaLatest News

പ്രളയാനന്തര പുനരധിവാസം; പീപ്പിള്‍സ് ഫൗണ്ടേഷന്‍ താക്കോല്‍ദാനം നടത്തി

പീപ്പിള്‍സ് ഫൗണ്ടേഷന്റെ പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് മൂന്ന് വീടുകളുടെ താക്കോല്‍ദാനം നടന്നു. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ ഭാഗമായി സഹായധന വിതരണവും നടന്നു.പ്രളയാനന്തരം കേരളത്തെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തില്‍ വലിയ പങ്കാളിത്തമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടത്തുന്നത്.

ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഭവന നിര്‍മാണം, തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ എന്നീ മേഖലകളിലാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഊന്നല്‍ നല്‍കുന്നത്. തകര്‍ന്ന വീടുകള്‍ക്കുളള സഹായധനം വിതരണം, 50 വയോധികര്‍ക്കുളള കൈത്താങ്ങ് പദ്ധതി തുടങ്ങി വിവിധ സഹായ വിതരണവും നടന്നു.പാനായികുളം, മുപ്പത്തടം, എരമം എന്നിവിടങ്ങളിലായി മൂന്ന് വീടുകളാണ് നിര്‍മിച്ചുനല്‍കിയത്.ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കണ്‍വീനര്‍ എം.എം മുഹമ്മദ് ഉമര്‍ പദ്ധതിയുടെ വിശദീകരണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button