Latest NewsIndia

റിലയന്‍സ് ഇനി ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്

ദില്ലി: ടെലികോം സംരംഭമായ ജിയോ, റീട്ടെയില്‍ സംരംഭമായ റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ പിന്തുണയോടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ സജീവമാകാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറെടുക്കുന്നു. ഗുജറാത്തിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം ആദ്യമായി അവതരിപ്പിക്കുക.

ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേര്‍ത്തുകൊണ്ടാകും ഇ- കൊമേഴ്സിലേക്ക് റിലയന്‍സ് ചുവടുവയ്ക്കുന്നത്. ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്‍റെ സ്വപ്ന പദ്ധതി വിശദീകരിച്ചത്. നിലവില്‍ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയവയാണ് ഈ മേഖലയിലെ മുന്‍നിര കമ്പനികള്‍. ഇ- കൊമേഴ്സിലേക്ക് റിലയന്‍സിന്‍റെ കടന്നുവരവുണ്ടാകുന്നതോടെ രാജ്യത്ത് ഈ രംഗത്തെ മത്സരം കടക്കും.

റിലയന്‍സ് ജിയോയ്ക്ക് 28 കോടി വരിക്കാരുണ്ട്. റിലയന്‍സ് റീട്ടെയിലിന് 6,500 പട്ടണങ്ങളിലായി പടര്‍ന്ന് കിടക്കുന്ന 10,000 ത്തോളം സ്റ്റോറുകളുമുണ്ട്. ആ ബൃഹത്ത് ശൃംഖലയെ ഇ- കൊമേഴ്സിനായി ഉപയോഗപ്പെടുത്താനാണ് റിലയന്‍സിന്‍റെ പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button