KeralaLatest News

ശബരിമല വിഷയം ; ചർച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം

പന്തളം : ശബരിമല പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം. സർക്കാർ പിടിവാശി ഒഴിവാക്കണമെന്നും അത് ദോഷം ചെയ്യുമെന്നും കൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ വ്യക്തമാക്കി. സുപ്രീം കോടതിയിൽ ദർശനം നടത്തിയ സ്ത്രീകളുടെ ലിസ്റ്റ് നൽകിയ സർക്കാർ അടി ഇരന്നുവാങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തിൽ ബിജെപി നടത്തി വന്നിരുന്നു നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. സമരം തുടങ്ങി നാല്‍പ്പത്തി ഒന്‍പതാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. തുടര്‍സമര പ്രഖ്യാപനം അടുത്തമാസം ഒന്നാം തീയതി ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button