KeralaLatest NewsIndia

51 പേരില്‍ 3 പുരുഷന്മാരും 50 വയസ്സു കഴിഞ്ഞ 17 സ്ത്രീകളും ഉള്‍പ്പെട്ടതോടെ അന്വേഷണത്തിന് എഡിജിപി

50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും 51 പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാറും സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമല കയറിയ യുവതികളുടെ ലിസ്റ്റ് സർക്കാരിന് നാണക്കേടായതോടെ പട്ടിക തിരുത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. 50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും 51 പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാറും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെറ്റുകള്‍ തിരുത്തി പുതിയ ലിസ്റ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.  സര്‍ക്കാരിനു തിരിച്ചടിയായ പിഴവ് സംഭവിച്ചതെങ്ങനെയെന്ന് അന്വേഷിക്കാന്‍ എഡിജിപി അനില്‍ കാന്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇത് കൂടാതെ എത്രപേര്‍ ദര്‍ശനം നടത്തി എന്ന കാര്യത്തിലും സര്‍ക്കാറിന് വ്യക്തതയില്ല. എത്രപേര്‍ ശബരിമല സന്ദര്‍ശിച്ചു എന്നു കണ്ടെത്താന്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാറിന് വഴികളില്ല. എന്തായാലും വിശദ പരിശോധനയ്ക്കു ശേഷം പുതിയ പട്ടിക കൈമാറും.പൊലീസ് കണക്കിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും രംഗത്തെത്തി

പൊലീസിനു സംഭവിച്ച പിഴവില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നു സുപ്രീം കോടതിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ പറയുന്നു. പിഴവുകളുണ്ടാകാമെന്ന മുന്നറിയിപ്പോടെയാണു പട്ടിക കൈമാറിയതെന്നാണു പൊലീസിന്റെ വാദം. അതിനിടെ, നിലവിലെ പട്ടികയിലെ പുരുഷന്മാരുടെ പേര് മാത്രമാകും ഒഴിവാക്കുകയെന്ന് അഭിഭാഷകര്‍ പറഞ്ഞു.

സുപ്രീം കോടതി പോലൊരു സംവിധാനത്തിന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയിട്ടു തന്നെയായിരിക്കും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടാവുക.വിവരങ്ങള്‍ തെറ്റാണെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പട്ടിക പാര്‍ട്ടി ഓഫിസിലല്ല ഇരിക്കുന്നതെന്നും സര്‍ക്കാരാണ് അത് കൈകാര്യം ചെയ്യുന്നതെന്നും കാനം മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button