KeralaLatest News

തീര്‍ത്ഥാന കാലം അവസാനിച്ചു: ശബരിമല നട അടച്ചു

സന്നിധാനം: സുപ്രീം കോടതി വിധിക്ക് ശേഷം വിവാദങ്ങള്‍ളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും കടന്നു പോയ ശബരിമല തീര്‍ത്ഥാന കാലത്തിന് സമാപനം. ഇന്നു രാവിലെ പന്തളം രാജ പ്രതിനിധി ക്ഷേത്ര ദര്‍ശനം നടത്തിയതിനു ശേഷം മേല്‍ശാന്തി തിരുവാഭരണം നല്‍കി നട അടച്ച് താക്കോല്‍ കൈമാറി. പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്.

ഇത്തവണ ഒന്നരക്കോടിയോളം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 12നാണ് ശബരിമല നട ഇനി തുറക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button