KeralaLatest News

സൈനിക ട്രക്ക് മറിഞ്ഞ് മലയാളി ജവാൻ മരിച്ചു

ഇടുക്കി : സൈനിക ട്രക്ക് മറിഞ്ഞ് മലയാളി ജവാൻ മരിച്ചു. കരസേനയിൽ അസ്സം റെജിമെന്റിലെ ട്രക്ക് ഡ്രൈവറായിരുന്ന ചേമ്പളം നന്തികാട്ട്(ചേനപ്പുര) ജോസഫിന്റെ(റജി) മകന്‍ റോബിന്‍(22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ റോബിന്‍ ഓടിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്ന വിവരമാണ് കരസേന വീട്ടുകാരെ അറിയിച്ചത്. സെഗ്മെന്റില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കരസേന സ്വീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കരസേന സ്വീകരിച്ചു.

റോബിന്‍ രണ്ട് വര്‍ഷം മുമ്പാണ് കരസേനയില്‍ ഡ്രൈവറായി പ്രവേശിച്ചത്. മാതാവ് സെലിന്‍. ബി.കോം വിദ്യാര്‍ത്ഥിനി റോസ്മി ഏക സഹോദരി

shortlink

Related Articles

Post Your Comments

Related Articles


Back to top button