Latest NewsKerala

ക്ലാസ് കട്ട് ചെയ്യുന്നവരെ പിടികൂടാൻ ഒാപ്പറേഷന്‍ കോബ്രയുമായി പോലീസ്

തിരുവനന്തപുരം: നഗരത്തിലെ സ്ഥിരം കുറ്റവാളികളെ കണ്ടെത്തല്‍ മുതല്‍ ക്ളാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിടികൂടുക വരെ ലക്ഷ്യമിട്ട് ഒാപ്പറേഷന്‍ കോബ്രയുമായി സിറ്റി പോലീസ്. പദ്ധതിയുടെ ആദ്യ ദിവസത്തില്‍ തന്നെ സിറ്റിയിൽ ഗതാഗത ലംഘനം നടത്തിയ നിരവധി പേരെ പോലീസ് പിടികൂടി. മദ്യപിച്ച്‌ സ്കൂള്‍ വാഹനം ഒാടിച്ച ഡ്രൈവർമാര്‍ മുതല്‍ അനധികൃതമായി വാഹനം മോടി പിടിപ്പിച്ചവര്‍ വരെ ഇക്കൂട്ടത്തിൽപെടുന്നു.

അമിത വേഗതയില്‍ വാഹനം ഒാടിച്ച നാല്പത് പേരും, മദ്യപിച്ച്‌ വാഹനം ഒാടിച്ചതിന് 70 പേരും, വാഹനം രൂപമാറ്റം വരുത്തി നമ്പര്‍ മനസിലാകാത്ത രൂപത്തില്‍ എ‍ഴുതിയ അന്‍പത് പേരും പിടിയിലായി. കൂടാതെ പ്രായപൂര്‍ത്തിയാവാതെ വാഹനം ഒടിച്ചവരെയും ക്ളാസ് കട്ട് ചെയ്ത് കറങ്ങി നടന്ന വിദ്യാര്‍ത്ഥികളെയും പോലീസ് പിടികൂടി.സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍റെ നേരിട്ടുളള നിയന്ത്രണത്തിലാണ് ഒാപ്പറേഷന്‍ കോബ്ര നടപ്പിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button