KeralaLatest News

മുനമ്പം മനുഷ്യക്കടത്ത് ; ബോട്ടിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: മുനമ്പത്തു നിന്നു വിദേശത്തേക്ക് ആളുകളെ അനധികൃതമായി കടത്തിയ സംഭവത്തിൽ ബോട്ടിന്റെ ദൃശ്യങ്ങൾ പുറത്ത്. ദയാ മാതാ ബോട്ടിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുഖ്യപ്രതി ശെൽവൻ ബോട്ടിൽ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.ആളുകളുമായി മുനമ്പത്തു നിന്നു പോയ ബോ ട്ടാണിത്.

അതേസമയം ഐ.ബി ഉദ്യോഗസ്ഥർ ആലുവയില്‍ എത്തി ഇടനിലക്കാരെ ചോദ്യം ചെയ്യുകയാണ് . മനുഷ്യക്കടത്തിനെക്കുറിച്ച് സംസ്ഥാന പോലീസ് വിവരം കൈമാറിയ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. ദേശീയ അന്വേഷണ ഏജന്‍സിയും ഇടനിലക്കാരെ ചോദ്യം ചെയ്യും. ബോട്ടില്‍ പോയ സംഘം അവിടെ എത്തിയോ, ക്രിസ്തുമസ് ഐലന്റില്‍ തന്നെയാണോ എത്തുക എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഓസ്‌ട്രേലിയ ന്യൂസിലാന്റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായി പോലീസ് നേരെത്തെ ആശയ വിനിമയം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button