Latest NewsInternational

ബിക്കിനി ക്ലൈമ്ബര്‍ ഗിഗി വൂവിന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം

ബിക്കിനി ക്ലൈമ്ബര്‍ ഗിഗി വൂവിന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം. അപകടം നടന്ന് ഒരു ദിവസ്തിനു ശേഷമാണ് മൃതദ്ദേഹം കണ്ടെത്തിയത്.മൂന്നു തവണ ഹെലികോപ്ടറില്‍ പ്രദേശത്ത് എത്തിയെങ്കിലും ഗിഗിയെ കണ്ടെത്താനായില്ല. മലയിടുക്കില്‍ വളരെയധികം മഞ്ഞും തണുപ്പുമായിരുന്നു. എയര്‍ ലിഫ്റ്റ് വഴി മലയിടുക്കില്‍നിന്നു പൊക്കിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. അപകട സ്ഥലം കണ്ടെത്തുമ്പോഴേക്കും ഗിഗിയുടെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൃതദേഹം അപകടസ്ഥലത്തു നിന്ന് വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

കൊടുംതണുപ്പില്‍ ശരീരത്തിലെ ചൂട് ക്രമാതീതമായി നഷ്ടപ്പെടുന്ന ഹൈപോതെര്‍മിയ മൂലമാണു ഗിഗി മരണപ്പെട്ടതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button