KeralaLatest News

ഹാരിസൺ കേസ് ; തുടർനടപടി മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം : കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഹാരിസണ്‍ കേസില്‍ സർക്കാരിന് മെല്ലെപോക്ക്. കേസിലെ തുടർനടപടി മരവിപ്പിക്കുകയാണ് സർക്കാർ. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് സിവിൽ കോടതിയെ സമീപിച്ചില്ല.

കൂടാതെ ഹാരിസൺസ് മുറിച്ചുവിറ്റ ഭൂമി പോക്കുവരവ് നടത്താനും നീക്കം നടക്കുന്നുവെന്ന് റിപ്പോർട്ട്. പോക്കുവരവ് തടയാനും സർക്കാർ യാതൊരു നീക്കവും ഇതുവരെ നടത്തിയിട്ടില്ല. ഇത് സംബന്ധിച്ച് റവന്യു വകുപ്പിൽ അഭിപ്രായ ഭിന്നത ഉണ്ടായി. കേസ് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിക്ക് നൽകാനും നീക്കം നടക്കുന്നു. സ്പെഷ്യൽ ഓഫീസിന്റെ നീക്കം പേരിന് മാത്രം.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ജില്ലകളിലായി കമ്പനിയുടെ കൈവശമുള്ള 38,171 ഏക്കര്‍ ഭൂമി തിരിച്ചെടുക്കണമെന്നായിരുന്നു സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ ചോദ്യം ചെയ്ത് കൈവശക്കാരായ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതി സിഗിംള്‍ ബ‍ഞ്ചിനെ സമീപിച്ചെങ്കിലും നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button