Latest NewsKerala

മുനമ്പം മനുഷ്യക്കടത്ത്; കസ്റ്റഡിയിലുള്ളവർക്ക് ശ്രീലങ്കൻ ബന്ധം

ആ​ലു​വ: മുനമ്പം മനുഷ്യക്കടത്തിന്റെ അ​ന്വേ​ഷ​ണം എ​ല്‍​ടി​ടി​ഇ​യി​ലേ​ക്ക്. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും ശ്രീ​ല​ങ്ക​ന്‍ ബ​ന്ധം സ്ഥിരീകരിച്ചതിനാലാണ് ഇത്തരത്തിലൊരു അന്വേഷണം. കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശ്രീ​കാ​ന്ത​ന്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച ചി​ല തെ​ളി​വു​ക​ളാ​ണ് എ​ല്‍​ടി​ടി​ഇ ബന്ധത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നത്. ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യ ബോ​ട്ടു​ട​മ അ​നി​ല്‍​കു​മാ​റി​നെ​യും ചോ​ദ്യം ചെയ്യുന്നുണ്ട്.

മ​നു​ഷ്യ​ക്ക​ട​ത്തി​ലെ മു​ഖ്യ ഇ​ട​നി​ല​ക്കാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന ത​മി​ഴ് വം​ശ​ജ​ന്‍ ര​വി സ​ന്ദി​പ് രാ​ജയെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. ഡ​ല്‍​ഹി അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ല്‍ നി​ന്നും തിങ്കളാഴ്ചയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം ഡ​ല്‍​ഹി​യി​ലെ ഒ​രു കോ​ള​നി​യി​ല്‍ നി​ന്നു മാ​ത്ര​മാ​യി മു​ന്നൂ​റോ​ളം പേ​ര്‍ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ക​ട​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ന​ല്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button