KeralaLatest News

പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിനിടെ പൊന്നാനിയില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ വൈശാഖ്, രഞ്ജിത്ത്, ബിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഹര്‍ത്താലിനിടെ എസ്‌ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. പൊന്നാനി എസ് ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കുപറ്റിയ ആക്രമണമായതിനാല്‍ പൊലീസ് പഴുതടച്ചുള്ള അന്വേഷണവും അറസ്റ്റുമാണ് നടത്തുന്നത്.

എടപ്പാളിലെ സംഘര്‍ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത 32 ബൈക്കുകളും ഇപ്പോഴും ഉടമസ്ഥരെക്കാത്ത് ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് ഉള്ളത്. ഇതില്‍ പതിനൊന്ന് ബൈക്കുകളുടെ ഉടമസ്ഥര്‍ കേസുകളില്‍ പ്രതികളാണ്. ബാക്കി 13 ബൈക്കുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ബൈക്കുകള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. എട്ട് ബൈക്കുകള്‍ സിപിഎം പ്രവര്‍ത്തകര്‍ വിരട്ടി ഓടിച്ചതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലുപേക്ഷിച്ച്‌ ഓടിയവരുടേതാണ്. കേസില്‍ പ്രതികളാവുമെന്ന ഭയത്തില്‍ ഇവരാരും ബൈക്കുകള്‍ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഇതുവരെ എത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button