Latest NewsInternational

പീഡനക്കേസിൽ പ്രശസ്ത ഗായകന്‍ അറസ്റ്റില്‍

പാരീസ് : പീഡനക്കേസിൽ പ്രശസ്ത അമേരിക്കൻ ഗായകന്‍ ക്രിസ് ബ്രൗണ്‍ (29) അറസ്റ്റില്‍.ക്രിസിനെ കൂടാതെ മറ്റ് രണ്ട് പേരെയും പാരീസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ ഗായകന്റെ ബോഡിഗാര്‍ഡാണെന്ന് പോലീസ് അറിയിച്ചു. ജനുവരി 21 നാണ് ഇവർ അറസ്റ്റിലാകുന്നത്.

യുവതിയുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനാല്‍ ഗായകനും മറ്റ് രണ്ട് പേരും ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. പീഡനം , മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയാണ് ക്രിസിൽ പോലീസ് കണ്ടെത്തിയ കുറ്റം.

ഗായകന്റെ ഔദ്യോഗിക പ്രചാരണവക്താക്കളായ സോണി മ്യൂസിക് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. 2009ല്‍ മുന്‍ കാമുകിയും ഗായികയുമായ റിഹാനയെ ആക്രമിച്ചത് മുതല്‍ ഗായകന്‍ വിവാദത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button