USALatest News

അച്ഛനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് മുന്നില്‍ അരുതെന്ന് പറഞ്ഞ് ഓടിയടുത്ത രണ്ടു വയസ്സുകാരി ആരുടെയും കരളലിയിപ്പിക്കും

ടെല്ലസി : അച്ഛനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് മുന്നിലേക്ക് അരുതെന്ന് കാട്ടി ഓടിയെത്തിയ പിഞ്ചുകുട്ടിയുടെ വീഡിയോ ഏവരുടെയും കരളലിയിപ്പിക്കും. അമേരിക്കയിലെ ടെല്ലസിയിലാണ് സംഭവം.

മോഷണം നടത്തിയെന്ന നിഗമനത്തിലാണ് കുട്ടിയുടെ അച്ഛനെ പൊലീസ് കാറോടിച്ച് കൊണ്ടിരിക്കവെ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്യാനൊരുങ്ങിയത്. ആ സമയം ഇയാളുടെ രണ്ട് മക്കളും കാറിനകത്തുണ്ടായിരുന്നു. അച്ഛനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത് കണ്ട രണ്ട് വയസ്സുകാരി കൈകള്‍ രണ്ടും തലയില്‍ വെച്ച് പൊലീസുകാരുടെ അടുത്തേക്ക് അരുതെന്ന അപേക്ഷയുമായി ചെല്ലുകയായിരുന്നു.

കുട്ടികളുടെ മുന്നില്‍ വെച്ച് വിലങ്ങ് വെച്ചത് മനുഷ്യത്വരഹിതമാണെന്ന് പൊലീസുകാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ മോഷണക്കേസില്‍ ആണ് പ്രതിയെ അറസ്‌റ്റെന്നും കുഞ്ഞുങ്ങളെ വളരെ സ്‌നേഹത്തോടെ ആണ് പൊലീസുകാര്‍ നോക്കിയതെന്നും അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന പൊലീസുകാരനെയും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button