Latest NewsKerala

പി.കെ ശശിയെ പിന്തുണയ്ക്കുന്ന നവോത്ഥാനമാണ് പിണറായി വിജയന്റെതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ആലപ്പുഴ: പിണറായി വിജയന്റേത് പി.കെ. ശശിയെ പിന്തുണക്കുന്ന നവോത്ഥാനമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സെക്രട്ടേറിയറ്റിന്റെ താക്കോല്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടി അധികകാലം പിണറായിക്ക് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്റെ കലക്ടറേറ്റ് ഉപരോധം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയാനന്തര ഭരണസ്തംഭനത്തിനും വിശ്വാസികളോടുള്ള വഞ്ചനയിലും ക്രമസമാധാന തകര്‍ച്ചയിലും പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് കലക്ടറേറ്റ് ഉപരോധം സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button