KeralaNews

ഒഴുക്കിനൊപ്പം നീന്താന്‍ സികെ വിനീത്; വികാരനിര്‍ഭര കുറിപ്പുമായി താരം ഫേസ്ബുക്കില്‍

 

കോഴിക്കോട്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് ചെന്നൈയിന്‍ എഫ്സിയിലേയ്ക്കുള്ള മാറ്റം ആരാധകരെ അറിയിച്ച് സി.കെ. വിനീത്. ഫെയ്സ്ബുക്ക് കുറിപ്പിലുടെയാണ് വിനീത് ഔദ്യോഗികമായി ക്ലബ് മാറ്റം ആരാധകരെ അറിയിച്ചത്. ഈ സീസണില്‍ അവശേഷിക്കുന്ന മറ്റു മത്സരങ്ങള്‍ ചെന്നൈ എഫ്സിയില്‍ വായ്പാടിസ്ഥാനത്തിലാണ് വിനീത് കളിക്കുന്നത്.

സി.കെ. വിനീതിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ജീവിതത്തില്‍ പലപ്പോഴും നമ്മുക്ക് മുന്നില്‍ ജീവിതം രണ്ടു വഴിക്കായി പിരിയേണ്ടി വരാം. ആ സമയത്ത് ഒരു വഴി നമ്മുടേതല്ലെന്ന തീരുമാനം എടുക്കേണ്ടി വരും. ഒഴുക്കിനനുസരിച്ച് നീന്തേണ്ടതായി വരും. ആ ഒഴുക്കില്‍പ്പെട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ജീവിതത്തിലെ ഈ നിര്‍ണായക ഘട്ടത്തില്‍ ആരാധകരോട് നന്ദി പറയുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ വളര്‍ച്ചയിലും വീഴ്ചയിലും എനിക്കൊപ്പം നിന്ന് പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ ആശംസയും നേരുന്നു. ഇനി എന്റെ ലക്ഷ്യം എനിക്ക് മുന്നിലുള്ള പുതിയ വെല്ലുവിളി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button